സാങ്കേതിക മേഖലയിൽ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും മാറ്റത്തിന്റെ പാതയിലാണ്.  കേരള കർണ്ണാടക ബോർഡറിലെ ഒരു കൊച്ചു ഗ്രാമത്തിൽ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ രസകരമായ രീതിയിൽ കഥ പറയുന്ന ചിത്രമാണ് “ഡിജിറ്റൽ വില്ലേജ്”. നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ് ഈ ചിത്രത്തിലൂടെ. അഖിൽ,ആഷിക് നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം രചനയും സംവിധാനവും ചെയ്തിരിക്കുന്നത് ഉത്സവ്‌ രാജീവ്,ഫഹദ് നന്ദു എന്നിവർ ചേർന്നാണ്.

കാസർഗോഡിലെ സീതഗോളി,കുമ്പള എന്നീ ഗ്രാമങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂർത്തിയായിരിക്കുന്ന ചിത്രത്തിൽ സീതാഗോളി,കുമ്പള ഗ്രാമത്തിലെ കലാകാരന്മാരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ഉണ്ണി മുകുന്ദൻ, ലാൽ, ആന്റണി പെപ്പെ,ദർശന രാജേന്ദ്രൻ, അനന്യ , ബിബിൻ, ടിനു പാപ്പച്ചൻ,സുജിത് വാസുദേവ്, സയനോര തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ശ്രീകാന്ത്.പി.എം, എഡിറ്റർ : മനു ഷാജു, മ്യൂസിക് ഡയറക്ടർ: ഹരി.എസ്.ആർ, സൗണ്ട് ഡിസൈനർ : അരുൺ രാമവർമ, ലിറിക്‌സ് : മനു മഞ്ജിത്, പ്രൊഡക്ഷൻ കൺട്രോളർ : പ്രവീൺ ബി മേനോൻ, കോസ്റ്റ്യൂമ്സ് : സമീറാ സനീഷ്, മേക്കപ്പ് : ജിതേഷ് പൊയ്യ, ആർട്ട് ഡയറക്ടർ : ജോജോ ആന്റണി, പ്രൊജക്റ്റ് കോഓർഡിനേറ്റർ : ജോൺസൺ കാസർഗോഡ്,അസ്സോസിയേറ്റ് ഡയറക്ടർ : ഉണ്ണി.സി , പ്രൊഡക്ഷൻ മാനേജർ : അതുൽ കൊടുമ്പാടൻ,സ്റ്റിൽസ്: നിദാദ് .കെ.എൻ, ഡിസൈൻസ് : യെല്ലോ ടൂത്ത്സ്, പി ആർ ഓ :പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *