തൃശൂർ: ഭർത്താവിന്റെ അകാലമരണം തീർത്ത പ്രതിസന്ധിയിൽപെട്ട പ്രീതയ്ക്ക് സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷനും ലയൺസ്‌ ക്ലബ്ബും. മണപ്പുറം ഫൗണ്ടേഷന്റെ സാമ്പത്തിക സഹകരണത്തോടെ ലയൺസ്‌ ക്ലബ്ബ് നടത്തിവരുന്ന ഹോം ഫോർ ഹോംലെസ്സ് പദ്ധതിയിലുൾപ്പെടുത്തി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണ്ണർ സുഷമ നന്ദകുമാർ നിർവഹിച്ചു. മുള്ളൂർക്കര ലയൺസ്‌ ക്ലബ്ബ് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ നിർധനർക്കും വിധവകൾക്കുമായി ലയൺസ്‌ ക്ലബ്ബ് വിഭാവനം ചെയ്യുന്ന ബൃഹത് പദ്ധതിയാണ് ഹോം ഫോർ ഹോംലെസ്സ്. പദ്ധതിക്കു കീഴിൽ ഇതിനോടകം നിരവധി വീടുകളാണ് നിർമിച്ചു നൽകിയത്. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലായി നിരവധി സന്നദ്ധ പ്രവർത്തനങ്ങളും ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.

ചടങ്ങിൽ ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ എം അഷ്‌റഫ്, മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗം ഹെഡ് ശില്പ, ഹംസ മുഹമ്മദ് ആലി, ജയൻ മാത്യു, മുള്ളൂർക്കര ലയൺസ്‌ ക്ലബ്ബ് സെക്രട്ടറി രാജേഷ് കപ്പാരത്ത്, റീജണൽ ചെയർമാൻ അഡ്വ. ജയപ്രകാശ്, മേഖലാ ചെയർമാൻ ഡോ. വേണുഗോപാൽ, ട്രഷറർ പ്രഭാകരൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *