കൊച്ചി: ക്രിയേറ്റീവ് പവര്‍ വര്‍ധിപ്പിക്കുന്ന പുതിയ വ്‌ളോഗ് ക്യാമറ ഇസഡ്‌വി-വണ്‍എഫ് (ZV-1F) അവതരിപ്പിച്ച് സോണി. ഉപയോഗിക്കാന്‍ എളുപ്പമുള്ള വ്‌ളോഗിങ് ഫങ്ഷനുകള്‍ നൂതന കണക്റ്റിവിറ്റി എന്നീ സവിശേഷതകളാല്‍ നിറഞ്ഞതാണ് പുതിയ അള്‍ട്രാ വൈഡ് ആംഗിള്‍ 20 എംഎംപ്രൈം ലെന്‍സ് ക്യാമറ. 229 ഗ്രാം തൂക്കം മാത്രം ഭാരമുള്ള ഒതുങ്ങിയ ക്യാമറ ദൈനംദിന ഉപയോഗത്തിന് വ്‌ളോഗര്‍മാര്‍ക്ക് അനായാസം കൊണ്ടുപോകാനാവും. എല്‍സിഡി ടച്ച് സ്‌ക്രീനും ചിത്രങ്ങള്‍ സൂം ചെയ്യാനുള്ള ക്രമീകരണങ്ങളുമുണ്ട്.
2023 ഏപ്രില്‍ 5 മുതല്‍ എല്ലാ സോണി സെന്റര്‍, ആല്‍ഫ ഫ്‌ളാഗ്ഷിപ്പ് സ്‌റ്റോറുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ (ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്), ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകള്‍ എന്നിവയിലുടനീളം ഇസഡ്‌വി-വണ്‍എഫ് ലഭ്യമാക്കും. 50,690 രൂപയാണ് വില.
അടുത്ത തലമുറയിലെ കോണ്ടന്റ് ക്രിയേറ്റര്‍മാരുടെ വ്‌ളോഗിങ് അനുഭവം ഉയര്‍ത്താന്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഒരു കോംപാക്റ്റ് ക്യാമറയാണ് ഇസഡ്‌വി-വണ്‍എഫ് എന്ന് സോണി ഇന്ത്യയുടെ ഡിജിറ്റല്‍ ഇമേജിങ് ബിസിനസ് മേധാവി മുകേഷ് ശ്രീവാസ്തവ പറഞ്ഞു.