മലപ്പുറം : രാമനവമി ആഘോഷത്തിന്റെ മറവിൽ നടന്ന സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യകൾക്കെതിരെ ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗംമം നടത്തി. . രാമനവമി ആഘോഷത്തിന്റെ മറവിൽ മുസ്ലിംങ്ങളുടെ സ്ഥാപനങ്ങൾക്ക് തീയിടുകയും ആക്രമത്തിനിരയാക്കുകയും ചെയ്തത് സംഘ്പരിവാറിന്റെ കൃത്യമായ മുസ്ലിം വംശഹത്യശ്രമമാണെന്നും പ്രതികളെ കണ്ടെത്തി വംശഹത്യക്കെതിരെ കേസെടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
രാമനവമി ആഘോഷത്തിന്റെ പേരിൽ നടന്ന ആക്രമണങ്ങൾ ഇന്ത്യയുടെ മതേതരത്വത്തിനേറ്റ വലിയ വെല്ലുവിളിയാണെന്നും പ്രതിഷേധ സംഗമങ്ങൾ വിലയിരുത്തി. വിവിധയിടങ്ങളിൽ നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ജനറൽ സെക്രട്ടറി ബാസിത് എ.കെ,വൈസ് പ്രസിഡൻ്റ്മാരായ സാബിറ ഷിഹാബ്, സഫീർ എ.കെ , സെക്രട്ടറിമാരായ ഷബീർ മലപ്പുറം,ഷിബാസ് പുളിക്കൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.