കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചറുടെ ഒഴിവുണ്ട്. മാത്തമാറ്റിക്സ്, ബോട്ടണി ടീച്ചർമാരുടെ ഒഴിവാണുള്ളത്. ഭിന്നശേഷി – കാഴ്ച പരിമിതർക്കായി മാത്തമാറ്റിക്സ് ഒഴിവും ശ്രവണപരിമിതർക്കായി ബോട്ടണി ടീച്ചർ ഒഴിവും സംവരണം ചെയ്തിരിക്കുന്നു.

എം എസ്സി മാത്തമാറ്റിക്സ്, എം എസ്സി ബോട്ടണി ആണ് അതത് തസ്തികകളിലേക്കുള്ള യോഗ്യത. ബി എഡ്, സെറ്റ് അല്ലെങ്കിൽ സമാന യോഗ്യത ഉണ്ടാവണം. 45600 – 95600 ആണ് ശമ്പള സ്‌കെയിൽ. 01/01/2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 13നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ. ഒ. സി ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *