കോഴിക്കോട് : ഇന്ത്യയിലെ പ്രമുഖ ചൈൽഡ് വെൽഫെയർ ഓർഗനൈസേഷനുകളിലൊന്നായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി)വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. 2023 ഏപ്രിൽ 7ന് വൈകുന്നേരം 3മണിക്കാണ് (IST) സെമിനാർ.
താൽപ്പര്യമുള്ളവർക്ക് രജിസ്ട്രേഷനും മറ്റ് വിശദാംശങ്ങൾക്കും +919633008093 എന്ന നമ്പറിൽ ബന്ധപ്പെടാം. ഐഷ സമീഹ(ഫൗണ്ടർ&ചീഫ് ട്രെയിനർ, കോടെർഫിൻ ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. സീനിയർ ഫാക്കൽറ്റി റഹ്മത്ത് സലാമാണ് പ്രോഗ്രാം കോ-ഓർഡിനേറ്റർ.
ദേശീയ ശിശു വികസന കൗൺസിൽ (NCDC) എന്നത് ഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ്.
വെബ്സൈറ്റ് www.ncdconline.org

Leave a Reply

Your email address will not be published. Required fields are marked *