ജപ്പാനിൽ പത്ത് പേരുമായി സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. തെക്ക് പടിഞ്ഞാറൻ ദ്വീപ സമൂഹമായ ഒകിനാവയ്ക്കടുത്ത് മിയാകൊജിമയ്ക്ക് സമീപമാണ് അപകടം.
രക്ഷാപ്രവർത്തനം തുടരുകയാണെന്നും ആരെയും ജീവനോടെ കണ്ടെത്തിയിട്ടില്ലെന്നുമാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് മിയാകൊജിമയിലെ ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോഴ്സ് ബേസിൽ നിന്ന് പറന്നുയർന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ഉടൻ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഹെലികോപ്റ്റർ മേഖലയിൽ ഒരു നിരീക്ഷണ ദൗത്യത്തിന് പുറപ്പെട്ടതായിരുന്നു എന്നാണ് വിവരം.