കൊച്ചി: കൂളിങ് ഉത്പന്ന മേഖലയിലെ മുന്‍നിരക്കാരും ടാറ്റായില്‍ നിന്നുള്ള എസി ബ്രാന്‍ഡുമായ വോള്‍ട്ടാസ് കൂളിങ് ഉത്പന്ന മേഖലയിലെ തങ്ങളുടെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തി. പ്യൂര്‍ ആന്‍റ് ഫ്ളെക്സിബില്‍ എയര്‍ കണ്ടീഷനിങ് എന്ന സവിശേഷ മൂല്യവുമായെത്തുന്ന വോള്‍ട്ടാസ് 2023 ഇന്‍വെര്‍ട്ടര്‍ എസി ശ്രേണിയാണ് ഏറ്റവും പുതിയ അവതരണം.
മുറിക്കുള്ളിലെ വായുവിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ എച്ച്ഇപിഎ ഫില്‍റ്റര്‍, പിഎം 1.0 സെന്‍സര്‍, എക്യുഐ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവയുമായി എത്തുന്ന വോള്‍ട്ടാസ് 2023 ഇന്‍വെര്‍ട്ടര്‍ എസികളില്‍ ആറ് ഘട്ടങ്ങളായി ക്രമീകരിക്കാവുന്ന കണ്‍വര്‍ട്ടബിള്‍ കൂളിങ് സംവിധാനമാണുള്ളത്. ആവശ്യമായ താപനിലയുടേയും മുറിക്കുള്ളിലുള്ള ആളുകളുടെ എണ്ണത്തിന്‍റേയും അടിസ്ഥാനത്തില്‍ വിവിധ ടണ്ണേജുകള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം. ഇതിനു പുറമെ സൂപ്പര്‍ സൈലന്‍റ് പ്രവര്‍ത്തനം, മികച്ച പ്രകടനത്തിനു സഹായിക്കുന്ന ഐസ് വാഷ് ആന്‍റ് ഫില്‍റ്റര്‍ ക്ലീനിങ് ഇന്‍ഡിക്കേറ്റര്‍, മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സഹായകമായ കറോസ്സീവ് കോട്ടിങ് തുടങ്ങിയവയും ഇതിലുണ്ട്
ആരോഗ്യപരവും ശുചികരവുമായ ഉത്പന്നങ്ങളും അതോടൊപ്പം ലളിതമായ ഉപയോഗവും ആഗ്രഹിക്കുന്ന വിപണിയുടെ ആവശ്യം കണ്ടറിഞ്ഞ് വോള്‍ട്ടാസ് ഏറ്റവും പുതിയ എസി ശ്രേണി അവതരിപ്പിച്ചിരിക്കുകയാണെന്ന് വോള്‍ട്ടാസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. വിവിധ ടണ്ണേജുകള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ആറു സ്റ്റേജ് അഡ്ജസ്റ്റബിള്‍ മോഡുള്ള കണ്‍വര്‍ട്ടബിള്‍ കൂളിങ് സാങ്കേതികവിദ്യ ഇതിനുണ്ട്. അധിക സൗകര്യം നല്‍കുന്ന നിരവധി പുതിയ സംവിധാനങ്ങളാണ് ഇതിലുള്ളത്. തങ്ങളുടെ പുതിയ ശ്രേണിയുമായി ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുമായാണ് വോള്‍ട്ടാസ് നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോള്‍ട്ടാസിന്‍റെ 2023 എസി ഉത്പന്ന നിരയില്‍ 64 പുതിയ എസ്കെയു ആണുള്ളത്. ഇന്‍വെര്‍ട്ടര്‍ എസി വിഭാഗത്തില്‍ 50 എസ്കെയു, സ്പ്ളിറ്റ് ഇന്‍വെര്‍ട്ടര്‍ എസിയില്‍ 42, വിന്‍ഡോ ഇന്‍വെര്‍ട്ടര്‍ എസിയില്‍ എട്ട് എന്നിങ്ങനെയാണ് കാസറ്റ്, ടവര്‍ എസികള്‍ക്കു പുറമെ ഉള്ളത്.
പേഴ്സണല്‍, വിന്‍ഡോ, ടവര്‍, ഡെസര്‍ട്ട് എയര്‍ കൂളറുകള്‍ പോലുള്ള വിവിധ ഉപ വിഭാഗങ്ങളിലായി വോള്‍ട്ടാസ് ഫ്രഷ് എയര്‍ കൂളറുകളുടെ കാര്യത്തില്‍ 51 എസ്കെയുകളും ഈ വേനല്‍ക്കാലത്ത് വോള്‍ട്ടാസ് അവതരിപ്പിച്ചിട്ടുണ്ട്. നാലു വശത്തു നിന്നുമുള്ള കൂളിങ് നേട്ടമുള്ള വിന്‍ഡ്സര്‍, സ്റ്റൈലും അതീവ കൂളിങുമുള്ള എപികൂള്‍ പോലുള്ള മോഡലുകള്‍ അടങ്ങിയതാണ് പുതിയ ശേണി. വാണിജ്യ റഫ്രിജറേഷന്‍ ഉത്പന്നങ്ങളുടെ കാര്യത്തില്‍ 51 എസ്കെയുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കണ്‍വെര്‍ട്ടബിള്‍ ഫ്രീസര്‍, ഫ്രീസര്‍ ഓണ്‍ വീല്‍, കര്‍വ്ഡ് ഗ്ലാസ് ഫ്രീസര്‍ തുടങ്ങിയവ ഉള്‍പ്പെടെയാണിത്. ഇതിനു പുറമെ വാട്ടര്‍ ഡിസ്പെന്‍സറുകളുടെ 15 എസ്കെയു, വാട്ടര്‍ കൂളറുകളുടെ 27 എസ്കെയു എന്നിവയും കമ്പനി പുറത്തിറക്കി. വൈദ്യശാസ്ത്ര രംഗത്തേക്കായി ബിസിനസ് ടു ബിസിനസ് വിഭാഗത്തിനായുള്ള പുതിയ ശ്രേണിയിലെ മോഡുലര്‍ കോള്‍ഡ് റൂം സംവിധാനങ്ങളും വോള്‍ട്ടാസിനുണ്ട്.
തങ്ങളുടെ ഹോം അപ്ലയന്‍സ് ജോയിന്‍റ് വെഞ്ച്വര്‍ ബ്രാന്‍ഡായ വോള്‍ട്ടാസ് ബെക്കോ വഴി പുതിയ ഉത്പന്നങ്ങളുടെ നിര അവതരിപ്പിച്ച് 2023-ല്‍ തങ്ങളുടെ ഉത്പന്ന നിര കൂടുതല്‍ ശക്തമാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ നീക്കത്തിനോടൊപ്പം നില്‍ക്കുക എന്ന ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത തുടര്‍ന്നു കൊണ്ട് പുതിയ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളും ടോപ് ലോഡ് വാഷിങ് മെഷീനുകളും അടങ്ങിയ ഹോം അപ്ലയന്‍സസുകളുടെ പുതിയ നിര വോള്‍ട്ടാസ് ബെക്കോ പുറത്തിറക്കിയിട്ടുണ്ട്. എസി കമ്പ്രസറുകള്‍ക്കും റഫ്രിജറേറ്റര്‍ മോട്ടോറുകള്‍ക്കും 12 വര്‍ഷ വാറണ്ടി നല്‍കുന്ന ഈ ഉത്പന്നങ്ങള്‍ അഭിമാനത്തോടെ തദ്ദേശീയമായി അവതരിപ്പിക്കുന്നതും പുതുതലമുറ ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായിട്ടുള്ളതുമാണ്.
നിയോ ഫ്രോസ്റ്റ്, ഡ്യൂവല്‍ കൂളിങ്, ഇന്‍റേണല്‍ ഇലക്ട്രോണിക് ടെമ്പറേചര്‍ കൂളിങും ഡിസ്പ്ലേയും, എല്‍ഇഡി ലാമിനേഷനും പ്രോ സ്മാര്‍ട്ടും, ഒരേ പോലുള്ള കൂളിങ് ഉറപ്പാക്കുന്ന ഇന്‍വെര്‍ട്ടര്‍ കമ്പ്രസ്സര്‍, മികച്ച പ്രവര്‍ത്തനത്തിന് സഹായകമായ ലൈറ്റിങ് തുടങ്ങിയവ ലഭ്യമാക്കുന്നതാണ് ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളുടെ പുതിയ ശ്രേണി. ആറു വര്‍ണങ്ങളില്‍ ഈ റഫ്രിജറേറ്റര്‍ ലഭ്യമാണ്.
ഈ വേനല്‍ക്കാലത്ത് ആകര്‍ഷകമായ സാമ്പത്തിക ആനുകൂല്യങ്ങളും പുതിയ ശ്രേണിയിലെ കൂളിങ് ഉപകരണങ്ങള്‍ക്കൊപ്പം ലഭ്യമാണ്. 15 ശതമാനം വരെ കാഷ്ബാക്ക്, ഈസി ഇഎംഐ ഫിനാന്‍സ് ആനുകൂല്യം, ലൈഫ്ടൈം ഇന്‍വെര്‍ട്ടര്‍ കമ്പ്രസര്‍ വാറണ്ടി, അഞ്ചു വര്‍ഷം ദീര്‍ഘിപ്പിച്ച വാറണ്ടി തുടങ്ങിയവ ഇതില്‍ പെടുന്നു.