തൃശ്ശൂർ: കുന്നംകുളത്ത് വൻ ലഹരി മരുന്ന് വേട്ട. 800 ഗ്രാം ഹാഷിഷ് ഓയലുമായി മൂന്ന് തമിഴ്നാട് സ്വദേശികളെ കുന്നംകുളം എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു.
തമിഴ്നാട് സ്വദേശികളായ ജോൺ ഡേവിഡ്, വിഗ്നേഷ്, വിജയ് തുടങ്ങിയവരെയാണ് കുന്നംകുളം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി എ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് പ്രതികൾ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. പെരുമ്പിലാവ് അൻസാർ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ നിന്നുമാണ് സംഘത്തെ എക്സൈസ് സംഘം പിടികൂടിയത്. പിടികൂടിയ ഹാഷിഷ് ഓയിലിന് വിപണിയിൽ 16 ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.