അമ്പതു വർഷത്തിലധികമായി കാണികൾക്കു മുന്നിൽ പ്രകടനങ്ങൾ കാഴ്ചവച്ചു രസിപ്പിച്ച ലോലിത ഇനി സ്വാതന്ത്ര്യത്തിലേക്ക്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സീക്വേറിയത്തില്‍ കഴിയുന്ന ഡോള്‍ഫിന്‍ കുടുംബത്തില്‍പ്പെട്ട ഭീമന്‍ കൊലയാളി തിമിംഗലമാണ് ലോലിത. തടവിൽ കഴിഞ്ഞതിൽ വെച്ച രണ്ടാമത്തെ പ്രായം കൂടിയ ഭീമൻ തിമിംഗലമായാണ് ലോലിതയെ കണക്കാക്കപ്പെടുന്നത്.

നാല് വയസു മാത്രം പ്രായമുണ്ടായിരുന്ന ലോലിതയെ 1970ൽ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ നിന്നാണ് പിടികൂടുന്നത്. ശേഷം അതി കഠിനമായ പരിശീലനങ്ങൾക്കൊടുവിൽ കാണികൾക്ക് മുൻപിലേക്ക് എത്തുകയായിരുന്നു ലോലിത.

ഓര്‍ക വിഭാഗത്തില്‍പ്പെട്ട ഭീമൻ കൊലയാളി തിമിംഗലമാണിത്. അൻപത്തേഴു വയസ് പ്രായമുള്ള ലോലിതയെ തിരിച്ചു കടലിലേക്ക് തുറന്നുവിടാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *