കൊച്ചി: ഉപയോഗിച്ച കാര്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള രാജ്യത്തെ സമ്പൂര്‍ണ പ്ലാറ്റ്‌ഫോമായ സ്പിന്നിയുടെ തന്ത്രപ്രധാന നിക്ഷേപകനായ സച്ചിന്‍ ടെണ്‍ണ്ടുല്‍ക്കര്‍ക്കൊപ്പം പുതിയ ഐപിഎല്‍ ക്യാമ്പയിന്‍ ആരംഭിച്ചു. സച്ചിനൊപ്പം ക്രിക്കറ്റ് ഇതിഹാസങ്ങളായ അനില്‍ കുംബ്ലെയും യുവരാജ് സിങും ക്യാമ്പയിനിലുണ്ട്. 2023 മാര്‍ച്ച് 31ന് തുടങ്ങി മെയ് 28ന് അവസാനിക്കുന്ന ഐപിഎല്‍ 2023ന്റെ ഭാഗമായി ക്യാമ്പയിന്‍ ചിത്രം റിലീസ് ചെയ്തു. ബ്രാന്‍ഡിന്റെ ഗോ ഫാര്‍ എന്ന ആഖ്യാനത്തിലൂന്നിയാണ് ക്യാമ്പയിന്‍ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

‘ടീം സ്പിരിറ്റ്, വിനോദം, തങ്ങളുടെ താരങ്ങളെയും ടീമുകളെയും പിന്തുണയ്ക്കുക ഇവയെല്ലാമാണ് ഐപിഎല്‍. ഈ സീസണിലെ മത്സരങ്ങള്‍ ആസ്വദിക്കുമ്പോള്‍ തന്നെ ഈ വികാരം അവരുമായി രസകരവും ലളിതവുമായ രീതിയില്‍ പ്രകടിപ്പിക്കണമെന്നാന്ന് തങ്ങള്‍ ആഗ്രഹിച്ചത്’-കാമ്പയിനിനെക്കുറിച്ച് സംസാരിച്ച സ്പിന്നി സ്ഥാപകനും സിഇഒയുമായ നിരജ് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *