മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ ഏപ്രില്‍ 12ന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും. ഡി.എം.ഇ, അംഗീകൃത ഡയാലിസിസ് ടെക്നിഷ്യന്‍ കോഴ്‌സ് എന്നിവയാണ് യോഗ്യത.

ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549.

Leave a Reply

Your email address will not be published. Required fields are marked *