കൊ​ല്ലം: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​ നിന്നും പ​ണം ത​ട്ടി​യെ​ടു​ത്ത യു​വ​തി അറസ്റ്റിൽ. കി​ളി​കൊ​ല്ലൂ​ർ സ്വദേശിനി സു​ഗ​ന്ധി​യാ​ണ് (29) ച​വ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ച​വ​റ കൊ​ട്ടു​കാ​ടു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് ഇ​വ​ർ 80,000 രൂ​പ തട്ടിയിരുന്നു. സം​ശ​യം തേ​ന്നി​യ സ്ഥാ​പ​ന​മു​ട​മ ന​ട​ത്തി​യ സൂ​ഷ്മ​പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് കണ്ടെത്തിയത് . തു​ട​ർ​ന്ന് ച​വ​റ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​ന് ശേ​ഷം ഒ​ളി​ച്ചു ക​ഴി​യ​വേ​യാ​ണ് യുവതി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *