കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ബിര്‍ള എസ്റ്റേറ്റ്‌സ് പൂനെയില്‍ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കു കടന്നു. സന്‍ഗംവാടിയില്‍ 5.76 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കൊണ്ടാണ് ഇതിനു തുടക്കം കുറിച്ചത്. പൂനെയിലെ ഏറ്റവും പ്രീമിയം വിഭാഗങ്ങളൊന്നില്‍പെട്ട ഭൂമിയാണ് സുദര്‍ശന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍ നിന്നു വാങ്ങിയിട്ടുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ വിപണികളിലൊന്നാണ് പൂനെ എന്നും ഈ ഭൂമിക്ക് വന്‍ വരുമാന സാധ്യതകളാണുള്ളതെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ബിര്‍ള എസ്റ്റേറ്റ്‌സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ ടി ജിതേന്ദ്രന്‍ പറഞ്ഞു.