മെൽബൺ: ഓസ്‌ട്രേലിയയിൽ ആദ്യമായി മലയാള ഭാഷയിൽ ഒരു നാടകോത്സവം നടത്തുന്നു. ‘നമുക്ക് ഇനി നാടകങ്ങൾ കാണാം’ എന്ന പേരിൽ നവോദയ വിക്ടോറിയയാണ് മെൽബണിലെ ബോക്സിൽ ടൌൺ ഹാളിൽ നാടകോത്സവം സംഘടിപ്പിക്കുന്നത്. നാടകോത്സവത്തിന്റെ സംഘാടക സമിതി മാർച്ച് 25നു രൂപീകരിച്ചു.
പോസ്റ്ററുകൾ നവോദയ വിക്ടോറിയ പ്രസിഡന്റ് നിഭാഷ് ശ്രീധരൻ, സെക്രട്ടറി എബി പൊയ്ക്കാട്ടിൽ, സ്മിത സുനിൽ, ബ്രോണി മാത്യൂസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
സംഘാടക സമിതി ജനറൽ കൺവീനർ ഗിരീഷ് അവണൂർ നാടകോത്സവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. 2023 മെയ് 13 ശനിയാഴ്ച മെൽബൺ ബോക്സ് ഹിൽ ടൗൺഹാളിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. കരിവെള്ളൂർ മുരളി നാടകോത്സവം ഉദ്ഘാടനം നിർവ്വഹിക്കും.
തുടർന്ന് പ്രശസ്ത സിനിമാ താരങ്ങളായ സന്തോഷ് കീഴാറ്റൂർ, അപ്പുണ്ണി ശശി എന്നിവർ അഭിനയിക്കുന്ന പെൺ നടൻ, ചക്കരപ്പന്തൽ എന്നീ നാടകങ്ങൾ അരങ്ങേറും. നാടകോത്സത്തിൽ സുനിൽ പി ഇളയിടം പങ്കെടുക്കുകയും അദ്ദേഹത്തിന്റെ പ്രഭാഷണം ഉണ്ടായിരുക്കുന്നതുമാണ്. മെയ് 14ന് നാടക പരിശീലന കളരിയും നാടകോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *