മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റായ ‘പൊന്നിയിൻ സെൽവൻ ‘ എന്ന ബ്രഹ്മാണ്ഡ ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ പിഎസ്-2 ‘ വിലെ
രണ്ടാമത്തെ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ അണിയറക്കാർ പുറത്തു വിട്ടു. റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ സംഗീതം നൽകി ശ്രീനിവാസും, ശ്വേതാ മോഹനും ആലപിച്ച
‘ വീര രാജ രാജ
ധീരാ ശൂര ധീര
വീഴാ ചോള വീര
പൂർണ ലോകം വാഴാം ‘
എന്ന ഗാനമാണ് പുറത്ത് വിട്ടത്. ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ തരംഗമായിരിക്കയാണ്. ജയം രവി അവതരിപ്പിക്കുന്ന അരുൾമൊഴി വർമ്മൻ (പൊന്നിയിൻ സെൽവൻ) , ശോഭിതാ ധൂലിപാല അവതരിപ്പിക്കുന്ന വാനതി എന്നീ കഥാപാത്രങ്ങളുടെ തീവ്രാനുരാഗമാണ് ഗാനത്തിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നത് എന്ന് വീഡിയോ സൂചന നൽകുന്നുണ്ട്.
സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെല്‍വൻ’ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത് .
വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി, റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് അഭിനേതാക്കൾ. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘ പിഎസ് ‘ ( പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം) ഏപ്രിൽ 28-ന് ലോകമെമ്പാടും ‘ ‘ റിലീസ് ചെയ്യും. ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘, (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും . ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിൻ്റെ കേരള വിതരണക്കാർ.
https://www.youtube.com/watch?v=HJ6xHUOTgUA