കൊച്ചി – കുട്ടികളുടെ ഹൃദ്രോഗചികിത്സാ വിഭാഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഡോ. ഗിരീഷ് വാര്യര്‍, ഡോ.ശബരീനാഥ് എന്നിവരുടെ സേവനം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ലഭ്യമാക്കുന്നത്. സമാനമേഖലയില്‍ ഇരുവര്‍ക്കും കൂടി 35 വര്‍ഷത്തിലധികം അനുഭവജ്ഞാനമുണ്ട്. അടിയന്തര ഹൃദ്രോഗചികിത്സ – ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഇതിലൂടെ ഉറപ്പാക്കാം.

ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഹൃദയശ്‌സത്രക്രിയാ വിഭാഗം മുന്‍പ്രഫസറായ ഡോ. ശബരീനാഥന്‍ ആധുനിക ശസ്ത്രക്രിയാ മാര്‍ഗങ്ങളായ ത്രീഡി കാര്‍ഡിയാക് പ്രിന്റിംഗ്, ഹൃദയവാല്‍വുകളുടെ തകരാറുകള്‍, കുട്ടികളിലെ ജന്മനായുള്ള ഹൃദയ തകരാറുകള്‍ ചികിത്സിക്കുന്നതില്‍ വിദഗ്ദ്ധനാണ്.

ജനനസമയത്ത് ഭാരക്കുറവിനാല്‍ സംഭവിക്കുന്ന ഹൃദ്രോഗങ്ങള്‍, നവജാതശിശുക്കളിലെ സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയകള്‍, കുട്ടികളുടെ ഹൃദയത്തിന്റെ കീഴറയിലെ തകരാറുകള്‍ തുടങ്ങിയവ നിര്‍ണയിക്കുന്നതിലും ചികിത്സിക്കുന്നതിലും ഡോ. ഗിരീഷ് വാര്യര്‍  വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ളവര്‍ക്ക് 8111998098 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *