സംസ്ഥാന ഭാഗ്യക്കുറി  വകുപ്പിലേക്ക് ആർട്ട് വർക്കുകൾ ചെയ്യുന്നതിന് BFA/DFA യോഗ്യതയുള്ളതും, കോറൽ ഡ്രോ, ഇല്ലുസ്ടേഷൻ, ഫോട്ടോഷോപ്പ്, പേജ് മേക്കർ സോഫ്റ്റ് വെയറുകളിൽ പ്രാവീണ്യവും സമാന മേഖലയിൽ മൂന്നു വർഷം പ്രവൃത്തി പരിയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് (പ്രായപരിധി 25 മുതൽ 45 വരെ) അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ്ഭവൻ തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 20065 രൂപ നിരക്കിൽ ഒരു വർഷ കാലയളവിലേക്കാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10.

Leave a Reply

Your email address will not be published. Required fields are marked *