തിരൂർ: റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏഴുകിലോ കഞ്ചാവ് പിടികൂടി. മലപ്പുറം എക്സൈസ് ഇന്റലിജന്‍സും തിരൂര്‍ റേഞ്ച് എക്സൈസ് ഡിവിഷനല്‍ സെക്യൂരിറ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം പ്രിവന്‍ഷന്‍ ഡിറ്റക്ഷന്‍ സ്ക്വാഡ് പാലക്കാടും തിരൂര്‍ ആര്.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 8.30ന് കോയമ്പത്തൂര്‍ -മംഗലാപുരം ഇന്റർസിറ്റി ട്രെയിൻ സ്റ്റേഷനിലെത്തിയതിന് പിന്നാലെയാണ് കമ്പാർട്ട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏഴുകിലോ കഞ്ചാവും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളുമടങ്ങിയ ബാഗ് കണ്ടെത്തിയത്.