ബീജിങ്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളില്‍ നിന്നും ടിക് ടോക്ക് നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തെ ചൈന വിമര്‍ശിച്ചു.ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഈ തീരുമാനം ഓസ്‌ട്രേലിയന്‍ ബിസിനസുകളുടെയും, പൊതുജനങ്ങളുടെയും താത്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ സ്ഥാപനങ്ങളോടും നീതീപൂര്‍വം പെരുമാറണമെന്നും ചൈന ഓസ്‌ട്രേലിയയോട് ആവശ്യപ്പെടുകയായിരുന്നു . മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി ടിക് ടോക്കിനെ ഓസ്‌ട്രേലിയ കൈകാര്യം ചെയ്യുന്നു.
ഓസ്‌ട്രേലിയയുടെ ദേശീയ സുരക്ഷ നിലനിര്‍ത്തുന്നതിന് അനുയോജ്യമല്ലാത്ത വിവേചനപരമായ നിയന്ത്രണ നടപടികളാണ് സ്വീകരിക്കുന്നത്. ഉഭയകക്ഷി സാമ്ബത്തിക, വ്യാപാര സഹകരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ചൈന ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു.