ഷഓമിയുടെ സബ് ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണ്‍ പോകോ സി51 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.പോകോ സി51 ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,499 രൂപയാണ് വില വരുന്നത് . ഇത് പവര്‍ ബ്ലാക്ക്, റോയല്‍ ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് വില്‍പന. ഏപ്രില്‍ 10 മുതല്‍ വില്‍പന തുടങ്ങും. പ്രത്യേക ലോഞ്ച് ഓഫര്‍ പ്രകാരം പോകോ സി51ഹാന്‍ഡ്‌സെറ്റ് 7,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും . എന്നാല്‍ ഈ ഓഫറിന്റെ കാലാവധി വിവരങ്ങള്‍ ലഭ്യമല്ല. ആക്‌സിസ് ബാങ്ക് കാര്‍ഡുകള്‍ വഴി ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.

പോകോ സി51ല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ യൂണിറ്റ് ഉണ്ട്. ഇതില്‍ 8 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും ഒരു സെക്കന്‍ഡറി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്നതാണ് . സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 5 മെഗാപിക്‌സലിന്റേതാണ് സെന്‍സര്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 1 ടിബി വരെ വികസിപ്പിക്കാവുന്ന 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് പോകോ സി51 വാഗ്ദാനം ചെയ്യുന്നു. 4ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഗ്ലോനസ്, ബെയ്ദു, മൈക്രോ-യുഎസ്ബി പോര്‍ട്ട്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവയാണ് ഓണ്‍ബോര്‍ഡിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

ഡ്യുവല്‍ സിം സ്ലോട്ടുളള പോകോ സി51 ആന്‍ഡ്രോയിഡ് 13 (Go Edition)ലാണ് പ്രവര്‍ത്തിക്കുന്നത്. 120Hz ടച്ച്‌ സാംപ്ലിങ് റേറ്റുള്ള 6.52-ഇഞ്ച് എച്ച്‌ഡി പ്ലസ് (720×1,600 പിക്‌സലുകള്‍) ആണ് ഡിസ്പ്ലേ. സെല്‍ഫി ഷൂട്ടര്‍ സ്ഥാപിക്കാന്‍ ഡിസ്പ്ലേയില്‍ വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച്‌ ഉണ്ട്. 4 ജിബി റാമിനൊപ്പം ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ ജി 36 ആണ് പ്രോസസര്‍. 3 ജിബി ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച്‌ ഇന്‍ബില്‍റ്റ് റാം 7 ജിബി വരെ വികസിപ്പിക്കാന്‍ കഴിയും.ബാറ്ററി 5,000എംഎഎച്ച്‌ ആണ് .

Leave a Reply

Your email address will not be published. Required fields are marked *