കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ഫൈന്‍ ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിയ ബൈ തനിഷ്ക് ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ആദ്യ പൂര്‍ണ വനിതാ ടീമുമായി പ്രിന്‍സിപ്പല്‍ സ്പോണ്‍സര്‍ എന്ന നിലയില്‍ സഹകരിക്കുന്നു. വനിതാ ക്രിക്കറ്റിന് ദേശീയ തലത്തില്‍ ഉചിതമായ സ്ഥാനം നേടിക്കൊടുക്കുന്നതിനുള്ള പ്രയത്നത്തില്‍ ഈ പങ്കാളിത്തം ഏറെ സഹായകമാകും.

 

കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ഒളിമ്പിക് വനിതാ അത്ലിറ്റുകളുമായി വിജയകരമായി സഹകരിച്ച മിയ ബൈ തനിഷ്ക് ഓരോ ഇന്ത്യക്കാരുടേയും ഹൃദയത്തിലുള്ള കായിക രംഗമായ ക്രിക്കറ്റില്‍ വനിതകളെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ തങ്ങളുടെ ദീര്‍ഘകാല പ്രതിബദ്ധതയുമായി മുന്നോട്ടു പോകുകയാണ്. ഇന്ത്യന്‍ വനിതാ കായിക രംഗത്തിന്‍റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുന്ന ആര്‍സിബിയുടെ ആദ്യ പൂര്‍ണ വനിതാ ടീമുമായി സഹകരിക്കുന്നതിലൂടെ മിയ ശക്തമായൊരു നീക്കമാണു നടത്തിയിരിക്കുന്നത്.

 

ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ള വനിതകളെ പിന്തുണക്കുകയും അവരുടെ സംസ്ക്കാരത്തെ അംഗീകരിക്കുകയും ചെയ്യുന്ന ഊഷ്മള ബന്ധം വളര്‍ത്തുന്നതില്‍ ബ്രാന്‍ഡ് എന്നും മുന്‍നിരയിലുണ്ട്. ഈ രംഗത്തെ മിയയുടെ പങ്കാളിത്തം കൂടുതല്‍ ശക്തവും വൈവിധ്യപൂര്‍ണവും ആക്കുന്നതാണ് ഈ നീക്കം.

 

വലിയ ആവേശകരമായ ഒരു സംഭവമാണ് ആര്‍സിബി വനിതാ ടീമുമായുള്ള തങ്ങളുടെ സഹകരണമെന്ന് മിയ ബൈ തനിഷ്ക് ബിസിനസ് മേധാവി ശ്യാമള രമണന്‍ പറഞ്ഞു. നേട്ടങ്ങള്‍ കൊയ്യുന്ന ആധുനീക വനിതയെ മിയ ആഘോഷിക്കുകയാണ്. അവള്‍ തികച്ചും സ്വതന്ത്രരും തങ്ങളുടെ തെരഞ്ഞെടുപ്പുകളെ കുറിച്ച് ഖേദമില്ലാത്തവരും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവളുമാണ്. അതിനു പുറമെ എല്ലാവരുടേയും ജീവിതം പ്രകാശ പൂര്‍ണമാക്കുകയും ചെയ്യുന്നു. എല്ലാ വനിതാ കളിക്കാരും സ്വതന്ത്രരും സ്വപ്നങ്ങള്‍ കാണുന്നവരും നേട്ടങ്ങള്‍ കൊയ്യുന്നവരും സ്വയം പ്രകടിപ്പിക്കുന്നവരും ആണെന്നും ശ്യാമള രമണന്‍ പറഞ്ഞു.

 

ഡബ്ല്യുപിഎല്‍ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട തങ്ങളുടെ കാഴ്ചപ്പാടിനോട് കൃത്യമായി യോജിച്ചു പോകുന്ന മിയ ബൈ തനിഷ്ക് ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ ആര്‍സിബിക്ക് ആവേശമുണ്ടെന്ന് ആര്‍സിബി മേധാവിയും വൈസ് പ്രസിഡന്‍റുമായ രാജേഷ് മേനോന്‍ പറഞ്ഞു.

 

ടീം അംഗങ്ങളുടെ സജീവമായ വ്യക്തിത്വവും വൈവിധ്യവും കാത്തു സൂക്ഷിച്ചു കൊണ്ട് ആവേശകരമായൊരു ഷോര്‍ട്ട് ഫിലിമും ബ്രാന്‍ഡ് അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *