സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിനു 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5,570 രൂപയിലും പവന് 44,560 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു.
ചില ദിവസങ്ങളിൽ വില ഇടിഞ്ഞാലും സ്വർണ വിലയിൽ മുന്നേറ്റം തുടരുന്ന സാഹചര്യമാണ് ഈ മാസവും തുടരുന്നത്. ഏപ്രിൽ 5 നാണ് സ്വർണവില സർവ്വകാല റെക്കോർഡായ പവന് 45,000 രൂപയിൽ എത്തിയത്. ഈ മാസം മൂന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 5,470 രൂപയും പവന് 43,760 രൂപയുമാണ് ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്.