‌ജറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷം. ഇസ്രയേൽ കുടിയേറ്റ മേഖലയ്ക്കു നിയമസാധുത ആവശ്യപ്പെട്ട് മന്ത്രിമാരുടെ വൻ പ്രകടനം നടന്നു. ഇവ്യാതറിലെ കുടിയേറ്റം വ്യാപിപ്പിക്കുന്നതു പിന്തുണച്ചായിരുന്നു ആയിരങ്ങൾ പങ്കെടുത്ത റാലി. ഇതിനിടെ അഭയാർഥി ക്യാംപിൽ ഇസ്രയേൽ സേനയുടെ വെടിയേറ്റ് 15 വയസ്സുള്ള പലസ്തീൻ ബാലൻ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച നടന്ന വെടിവയ്പിൽ‌ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ബ്രിട്ടിഷ്– ഇസ്രയേൽ വനിത ലൂസി ഡീ(45) മരിച്ചു. വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിലെ ജോർദാൻ താഴ്‌വരയിൽ ലൂസിയും മക്കളായ റിനയും (15) മയയും (20) വാഹനത്തിൽ പോകുമ്പോൾ പലസ്തീൻകാരൻ നടത്തിയ വെടിവയ്പിൽ ഇരുവരും കൊല്ലപ്പെട്ടിരുന്നു. വടക്കൻ ലണ്ടനിൽ ജൂത പുരോഹിതനായിരുന്ന ഭർത്താവ് ലിയോ ഡീക്കൊപ്പം 9 വർഷം മുൻപാണ് ലൂസി വെസ്റ്റ്ബാങ്കിൽ താമസത്തിനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *