കൊച്ചി: ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തുകൊണ്ട് യുപിഐ പെയ്മെന്‍റുകളില്‍ ഈസി ഇഎംഐ നേടാന്‍ അവസരമൊരുക്കി ഐസിഐസിഐ ബാങ്ക്. ഇപ്പോള്‍ വാങ്ങി പിന്നീടു പണമടക്കാനായുള്ള ബാങ്കിന്‍റെ പേ ലെയ്റ്റര്‍ സംവിധാനം വഴി ഇത് പ്രയോജനപ്പെടുത്താം. മൂന്ന്, ആറ്, ഒന്‍പത് മാസങ്ങള്‍ വീതമുള്ള ഫ്ളെക്സിബിള്‍ ഇഎംഐ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാം. ഇലക്ട്രോണിക്സ്, ഗ്രോസറി, ഫാഷന്‍, യാത്ര, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ വിഭാഗങ്ങളില്‍ 10,000 രൂപയ്ക്കു മുകളിലുള്ള തുകകള്‍ ഇങ്ങനെ ഇഎംഐ ആക്കി മാറ്റാം. ഇത്തരത്തിലൊരു സംവിധാനം അവതരിപ്പിക്കുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.

ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും അവരുടെ വികസിച്ചുകൊണ്ടിരിക്കുന്ന ക്രെഡിറ്റ് ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമാവശ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും സമാരംഭിക്കുക എന്നതാണ് ഐസിഐസിഐ ബാങ്ക് ലക്ഷ്യമിടുന്നത്. ഇക്കാലത്ത് കൂടുതല്‍ പണമടയ്ക്കലുകളും യുപിഐ വഴിയാണ്. കൂടാതെ ബാങ്കിന്റെ “ബൈ നൗ, പേ ലേറ്റർ ” സൗകര്യമാണ് കൂടുതൽ ഉപഭോക്താക്കളും തിരഞ്ഞെടുക്കുന്നതെന്നും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായും ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ബാങ്ക് ഡിജിറ്റല്‍ ചാനല്‍സ് ആന്‍റ് പാര്‍ട്ട്ണര്‍ഷി്പ്പ്‌സ് വിഭാഗം മേധാവി ബിജിത്ത് ഭാസ്കര്‍ പറഞ്ഞു.

പണമടയ്ക്കാന്‍ ഐമൊബൈല്‍ പേ ആപ്പിലെ ക്യുആര്‍ കോഡ് സ്കാന്‍ ഓപ്‌ഷൻ വഴി ഈ സേവനം പ്രയോജനപ്പെടുത്താം. പേ ലേറ്റർ സൗകര്യത്തെക്കുറിച്ച് കൂടുതലറിയാൻ, https://www.icicibank.com/Personal-Banking/paylater.page.page സന്ദർശിക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *