എറണാകുളം: ലൂർദ് ആശുപത്രിയിൽ പാർക്കിൻസൺസ് ദിനം ആചരിച്ചു. ലൂർദ് ആശുപത്രി ന്യൂറോളജി വിഭാഗം സംഘടിപ്പിച്ച ദിനാചരണ പരിപാടികളും ബോധവത്കരണ സെമിനാറും എറണാകുളം എം എൽ എ ശ്രീ . ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു.

 

ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ശ്രീരാം  പ്രസാദ് പരിപാടികൾക്ക് നേതൃത്വം നൽകി. ലൂർദ് ഇന്സ്ടിട്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ചു. സീനിയർ  ന്യൂറോ സർജൻ ഡോ. അർജ്ജുൻ ചാക്കോ, ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സൗമ്യ വി. സി.  തുടർന്ന് നടന്ന ബോധവത്കരണ ക്ലാസും ചോദ്യോത്തര വേളയും ഡോ. ശ്രീരാം  പ്രസാദ് നയിച്ചു. പാർക്കിൻസൺസ്  രോഗികൾക്കായുള്ള ഗ്രൂപ്പ് ഫിസിയോതെറാപ്പി സെഷൻ  ലൂർദ് ഹോസ്പിറ്റൽ ഫിസിയോതെറാപ്പി ഇൻചാർജ് അനുപമ ജി. നായർ  നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *