ദുബായ്: റമസാനും വിഷുവിനും പെരുന്നാളിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിലകൂടിയ സമ്മാനം കുറഞ്ഞ ചെലവിൽ നൽകാൻ അവസരം. 95% വരെ വിലക്കുറവിൽ ഉൽപന്നങ്ങൾ ഗ്രേറ്റ് ഓൺലൈൻ സെയിലിൽ വാങ്ങാം. 14 മുതൽ 16 വരെയാണ് സെയിൽ.

നൂൺ, അസദിയ, ഔനാസ്, സിക്ത് സ്ട്രീറ്റ്, മാൾ ഓഫ് ദ് എമിറേറ്റ്സ്, മോം സ്റ്റോർ, ദ് റെഡ് കാർപെറ്റ്, വി പെർഫ്യൂം, കാരെഫോ, വെജിൻ മെഗാ സ്റ്റോർ, ജംബൊ, ലകോസ്റ്റ്, സെന്റർപോയിന്റ്, പ്യൂമ, നംഷി തുടങ്ങിയവയുടെ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നവർക്കാണ് ഇളവ് ലഭിക്കുക.

കഴി‍ഞ്ഞ ഏതാനും വർഷമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇ–കൊമേഴ്സ് മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആദായവിൽപന സംഘടിപ്പിക്കുന്നതെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻ‍ഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മന്റ് സിഇഒ അഹ്മദ് അൽ ഖാജ പറഞ്ഞു.

സാധാരണ കടകൾക്കു നൽകുന്ന തുല്യ പ്രാധാന്യം ഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്കും നൽകുന്നതിന്റെ ഭാഗമായാണ് നടപടി. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, ആഭരണം, വാച്ച്, ആരോഗ്യ, സൗന്ദര്യ വർധക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാണ്.

വിവിധ ബ്രാൻഡുകളുടെ പ്രമോ കോഡ് നൽകുന്നവർക്ക് അധിക കിഴിവ് ലഭിക്കും. www.greatonlinesale.com വെബ്സൈറ്റിലൂടെ സാധനങ്ങൾ വാങ്ങുന്ന 3 ഭാഗ്യശാലികൾക്ക് 10,000 ദിർഹം വീതം സമ്മാനമായി നേടാനും അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *