കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പൊതുപ്രവേശന പരീക്ഷ (ക്യാറ്റ്) മേയ് 3, 4, 5, 6 തീയതികളിൽ നടക്കും. നേരത്തേ ഈ മാസം 30, മേയ് 1, 2 തീയതികളിലായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. മറ്റു പരീക്ഷകൾ ഈ ദിവസങ്ങളിൽ നടക്കുന്നതിനാലാണു മാറ്റിയതെന്ന് അഡ്മിഷൻസ് ഡയറക്ടർ ഡോ.ജയിംസ് വർഗീസ് അറിയിച്ചു.

ഈ വർഷം പ്രവേശന പരീക്ഷയ്ക്കായി 46,894 അപേക്ഷകളാണു ലഭിച്ചത്. കഴിഞ്ഞ വർഷത്തേതിനെക്കാൾ അപേക്ഷകളിൽ 25% വർധനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *