രാജ്യത്തെ ഏറ്റവും അധികം വിൽപനയുള്ള കോംപാക്റ്റ് എസ്‍യുവികളിലൊന്നായ നെക്സോണിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. നിർമാണം അഞ്ചു ലക്ഷം യൂണിറ്റ് എന്ന ചരിത്രമാണ് നെക്സോൺ സ്വന്തമാക്കിയിരിക്കുന്നത്. 2017 സെപ്റ്റംബർ 21 ഇന്ത്യൻ വിപണിയിലെത്തിയ നെക്സോണിന്റെ യാത്ര ആറു വർഷം പിന്നിടുമ്പോഴാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
നിർമാണത്തിന്റെ ആദ്യ ലക്ഷം ഒരു വർഷവും 10 മാസം കൊണ്ടും രണ്ടു ലക്ഷം ഒരു വർഷവും 11 മാസം കൊണ്ടും നേടിയപ്പോൾ. മൂന്നു ലക്ഷം 8 മാസം കൊണ്ടും നാലു ലക്ഷം 7 മാസം കൊണ്ടും അഞ്ചു ലക്ഷം 6.5 മാസം കൊണ്ടും പിന്നിട്ടു.
പെട്രോൾ, ഡീസൽ, ഇലക്ട്രിക് വകഭേദങ്ങളിലായി നെക്സോൺ വിൽപനയിലുണ്ട്. പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ റെവോട്രോൺ ടർബോ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ റവോടോർക്ക് ടർബോ എൻജിനുമാണുള്ളത്. ഇലക്ട്രിക് പതിപ്പിൽ പ്രൈം, മാക്സ് എന്നീ വകഭേദങ്ങളുണ്ട്. അതിൽ പ്രൈമിന് ഒറ്റ ചാർജിൽ 312 കിലോമീറ്റർ റേഞ്ചും മാക്സിന് ഒറ്റ ചാർജിൽ 453 കിലോമീറ്റർ റേഞ്ചുമുണ്ട്.