എറണാകുളം: ലൂർദ് ആശുപത്രിയിൽ ചലനത്തിലൂടെ ഉണർവ് സന്ധിമാറ്റിവയ്ക്കൽ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വാതസംബന്ധമായ കാരണങ്ങളാൽ കാൽമുട്ട് വേദന അനുഭവിക്കുന്നവർക്കും കാൽമുട്ടുമാറ്റിവയ്ക്കൽ  ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്കും വേണ്ടി ലൂർദ് ഓർത്തോപീഡിക്സ്, ഇന്റെർവെൻഷനൽ പെയിൻ  മാനേജ്‌മന്റ് ക്ലിനിക്ക്, ഫിസിയോതെറാപ്പി വിഭാഗങ്ങൾ സംയുക്തമായാണ്   ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചത്. എ സി പി കെ ആർ മനോജ് ചടങ്ങ്  ഉദ്ഘാടനം ചെയ്തു.
ലൂർദ് ആശുപത്രി അസ്സോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ.ജോൺ ടി. ജോൺ, ഓർത്തോപീഡിക്സ്, സീനിയർ കൺസൾട്ടന്റ് ഡോ. ജോയ്സ് വർഗീസ്, ഇന്റർവെൻഷണൽ പെയിൻ മാനേജ്മെന്റ് സീനിയർ കൺസൾട്ടന്റ് ഡോ.ടിഷ ആൻ  ബാബു, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് അനുപമ ജി നായർ എന്നിവർ സംസാരിച്ചു.

 

സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ആവശ്യകത, വേദന നിവാരണ ചികിത്സാരീതികൾ, ഫിസിയോതെറാപ്പിയും പുനരധിവാസവും ആഹാരരീതിയും ജീവിതചര്യ ക്രമീകരണവും  എന്നീ വിഷയങ്ങളിലായി യഥാക്രമം ലൂർദ് ഓർത്തോപീഡിക്സ്  വിഭാഗം ഡോ. കുര്യാക്കോസ് കാരമൻ,  ഇന്റെർവെൻഷനൽ പെയിൻ  മാനേജ്‌മന്റ് ക്ലിനിക്ക്സീനിയർ കൺസൽട്ടൻറ് ഡോ. ടിഷ ആൻ ബാബു, സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് ഫിസിയോതെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് ഫിസിയോതെറാപ്പിയും വ്യായാമ പരിശീലനവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *