ബീജിങ്: ഇരുപത് വര്ഷത്തിനിടെ 2.2 കോടി യുവാൻ (ഏകദേശം 27 കോടി രൂപ) കൈക്കൂലി വാങ്ങിയ സുപ്രീം കോടതി ജഡ്ജിക്ക് 12 വർഷം തടവ് ശിക്ഷ. സുപ്രീം കോടതിയുടെ എൻഫോഴ്സ്മെന്റ് ബ്യൂറോ മുൻ ഡയറക്ടറും ട്രയൽ കമ്മിറ്റി അംഗവുമായ മെങ് ഷിയാങ്ങിനാണ് തടവ് ശിക്ഷ. കൂടാതെ 20 ലക്ഷം യുവാൻ (ഏകദേശം 2.3 കോടി രൂപ) പിഴയും ചുമത്തിയിട്ടുണ്ട്.
പണം വാങ്ങി വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും വിവിധ സ്ഥാപനങ്ങൾക്കു വേണ്ടി നിർമാണ കരാറുകൾ നേടിക്കൊടുക്കുകയും കേഡർ തിരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതിനും ഷിയാങ് കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. 2003– 20 കാലത്തെ കൈക്കൂലിക്കേസിലാണു ശിക്ഷ.