കേന്ദ്ര സർക്കാർ സ്ഥാപനമായ മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ 325 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് അവസരം. ഗേറ്റ് 2021 / 2022 / 2023 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഒരു വർഷ പരിശീലനം; തുടർന്നു നിയമനം. അപേക്ഷ 28 വരെ. www.npcilcareers.co.in

യോഗ്യത:

60% മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‍സി (എൻജിനീയറിങ്)/ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എംടെക്, ബന്ധപ്പെട്ട വിഭാഗത്തിൽ ഗേറ്റ് 2021/ 2022/ 2023 സ്കോർ. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ബന്ധപ്പെട്ട വിഭാഗങ്ങൾ:

മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & കൺട്രോൾസ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾസ്, ഇൻസ്ട്രുമെന്റേഷൻ & ഇലക്ട്രോണിക്സ്, സിവിൽ.

പ്രായപരിധി: 26. അർഹർക്ക് വയസ്സ് ഇളവ്

സ്റ്റൈപൻഡ്:

പരിശീലനസമയത്ത് 55,000 രൂപ + അലവൻസ് സ്റ്റൈപൻഡായി ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 56,100 രൂപ ശമ്പളവും മറ്റു അലവൻസുകളുമായി സയന്റിഫിക് ഓഫിസർ/ സി (ഗ്രൂപ്പ് എ) തസ്തികയിൽ നിയമനം.

ഫീസ്: 500 രൂപ. ഓൺലൈനായി അടയ്ക്കാം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട പുരുഷൻമാർ മാത്രം ഫീസ് അടച്ചാൽ മതി.

തിരഞ്ഞെടുപ്പ്: ഗേറ്റ് സ്കോർ, ഇന്റർവ്യൂ, മെഡിക്കൽ ഫിറ്റ്നസ്, ഡോക്യുമെന്റ് പരിശോധന എന്നിവ മുഖേന.

Leave a Reply

Your email address will not be published. Required fields are marked *