കൊച്ചി:  മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷന്റെ റായ്ഗഡിലുള്ള ഇസംബേ വ്യവസായ മേഖലയിൽ ഏകദേശം 900 കോടി രൂപ മുതൽ മുടക്കിൽ ലൂബ്രിക്കന്റ് നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി എക്‌സോൺമൊബിൽ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, വ്യവസായ മന്ത്രി ഉദയ് സാമന്ത്‌, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് കമ്പനി നിക്ഷേപ പ്രഖ്യാപനം നടത്തിയത്.

2025-ൽ പ്ലാന്റ് പ്രവർത്തന സജ്ജമാകുന്നതോടെ വ്യാവസായിക മേഖലകളായ മാനുഫാക്ചറിങ്, ഉരുക്ക്, ഊർജ്ജം, ഖനനം, നിർമ്മാണ മേഖലകൾക്കൊപ്പം യാത്രാ, വാണിജ്യ ആവശ്യങ്ങൾക്കായി വർഷം 159,000 കിലോലിറ്റർ ലൂബ്രിക്കന്റുകൾ നിർമ്മിക്കാൻ സാധിക്കുമെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *