ദോഹ: ആഴ്ച്ചാവസാനം ശക്തമായ കാറ്റിനും മിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. ചില സമയങ്ങളിൽ ഇടിയോടു കൂടിയ മഴയും പൊടിക്കാറ്റും ഉണ്ടാകും. കാറ്റ് ശക്തമാകുന്നതിനാൽ ദൂരക്കാഴ്ച കുറയും. വാരാന്ത്യത്തിൽ കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 20 ഡിഗ്രി സെൽഷ്യസുമാണ്.
ഇന്ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 20നും 30 നോട്ടിക്കൽ മൈലിനും ഇടയിലും ചില സമയം 40 നോട്ടിക്കൽ മൈലും ശക്തി പ്രാപിക്കും. തിരമാല 2 മുതൽ 5 അടി വരെയും ചില സമയം 12 അടി വരെയും ഉയരും. ഈ ആഴ്ച ദോഹയിൽ ഉൾപ്പെടെ വടക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മഴ രേഖപ്പെടുത്തിയിരുന്നു.