കൊച്ചി: സോണി ഇന്ത്യ, ജനപ്രിയ ഡബ്ല്യുഎച്ച്-1000എക്‌സ്എം5 വയര്‍ലെസ് ഹെഡ്‌ഫോണ്‍ പുതിയ മിഡ്‌നൈറ്റ് ബ്ലൂ നിറത്തില്‍ അവതരിപ്പിച്ചു. 2022ലാണ് സോണി നോയ്‌സ് ക്യാന്‍സലേഷന്‍ ഉള്‍പ്പെടെയുള്ള നിരവധി സാങ്കേതിക സവിശേഷതകളുമായി ഡബ്ല്യുഎച്ച്-1000എക്‌സ്എം5 വിപണിയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് മികച്ച ശബ്ദ നിലവാരത്തിനും, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച നോയ്‌സ് ക്യാന്‍സലേഷന്‍ ഫീച്ചറിന് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഈ വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ നേടിയിരുന്നു.

മിഡ്‌നൈറ്റ് ബ്ലൂ നിറത്തിലുള്ള ഡബ്ല്യുഎച്ച്-1000എക്‌സ്എം5 2023 ഏപ്രില്‍ 14 മുതല്‍ Amazon.in വഴി മാത്രമായിരിക്കും ഇന്ത്യയില്‍ ലഭ്യമാവുക.

Leave a Reply

Your email address will not be published. Required fields are marked *