ഹരിപ്പാട്: ഉത്സവത്തിനിടെ സംഘർഷവും കത്തിക്കുത്തും നടത്തിയ കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ. ചേപ്പാട് കന്നിമേൽ വയൽവാരത്തിൽ അമൽ ചന്തു(പ്രാവ് 27), ചിങ്ങോലി അയ്യങ്കാട്ടിൽ അഭിജിത്ത് ( കണ്ണൻ 20), ചിങ്ങോലി അമ്പാടിയിൽ ഇരട്ട സഹോദരങ്ങളായ അമ്പാടി (21) സഹോദരൻ അച്ചുരാജ് (21), ചിങ്ങോലി തുണ്ടിൽ അനൂപ് (പുലി 26) എന്നിവരെയാണ് കരീലകുളങ്ങര പോലീസ് അറസ്റ്റു ചെയ്തത്.
കേസിൽ രണ്ടാം പ്രതിയായ ചിങ്ങോലി പ്രഭാ ഭവനത്തിൽ രാജേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ചേപ്പാട് കന്നിമേൽ വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ചുള്ള കെട്ടുകാഴ്ചക്കിടെയാണ് സംഘർഷമുണ്ട്.