കീവ്: കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ എട്ട് പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ പിഞ്ച് കുഞ്ഞ് ഉൾപ്പെടുന്നു.
കിഴക്കൻ യുക്രെയ്ൻ നഗരമായ സ്ലോവിയൻസ്കിലെ ഫ്ലാറ്റുകൾക്ക് നേരയാണ് റഷ്യ ആക്രമണം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത പിഞ്ചുകുഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ചാണ് മരിച്ചത്.