എടത്വ: പൊതു പ്രവർത്തകനും വേൾഡ് പീസ് ഫൗണ്ടേഷൻ മുൻ ജനറൽ സെക്രട്ടറിയും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ അംബാസിഡറുമായ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ വസതിയായ തലവെടി വാലയിൽ ബെറാഖാ തറവാട്ടിലെ വിഷുക്കണിയാണ്  സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
ഡോ. ജോൺസൺ വി.ഇടിക്കുളയുടെ മാതാപിതാക്കൾ ഇരുവരും മരണപെട്ടിട്ട് 5 വർഷം കഴിയുന്നു. ഇപ്പോൾ സഹധർമ്മിണിയുടെ കിടപ്പ് രോഗിയായ  അമ്മയെ  തങ്ങളോടൊപ്പം ആണ് പാർപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസൻ്റെ അമ്മയെ പരിചരിക്കുന്നതും ശുശ്രൂഷിക്കുന്നതും  നാലംഗ കുടുംബം തറവാട്ടിൽ താമസിച്ചു കൊണ്ടാണ്.വിഷുദിനത്തിൽ വിഷു കണി ഒരുക്കുന്നതിന് അവർ ആഗ്രഹം പ്രകടിപ്പിച്ചു.ഇവരുടെ ആഗ്രഹമാണ് ഡോ.ജോൺസൺ വി. ഇടിക്കുള സാധിപ്പിച്ചു കൊടുത്തത്. വാലയിൽ ബെറാഖാ തറവാട്ടിലെ പ്രാർത്ഥന മുറിയോട് ചേർന്ന് നാൽവർ സംഘം ചേർന്ന് മനോഹരമായ വിധത്തിൽ വിഷുക്കണി ഒരുക്കുകയും കിടപ്പ് രോഗിയായ അമ്മയും ഡോ.ജോൺസൺ വി ഇടിക്കുളയുടെ സഹധർമ്മിണിയും  എല്ലാവർക്കും വിഷു കൈനീട്ടവും നല്കി നന്മകൾ നേർന്നു.
സമൂഹജീവിയായ മനുഷ്യന് സാഹോദര്യം മൗലികമായ മാനുഷിക ഗുണമാണ്.
പരസ്പര ബന്ധത്തിന്‍റെ സജീവമാകുന്ന അവബോധമാണ് വ്യക്തികളെ സഹോദരീ സഹോദരന്മാരായി കൂട്ടായ്മയില്‍ നിലനിര്‍ത്തുന്നതെന്ന സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നല്കുവാൻ ഇടയായതെന്ന് പല സുഹൃത്തുക്കളും മുഖപുസ്തകത്തിൽ കുറിച്ചു.സാഹോദര്യമില്ലാതെ നീതിനിഷ്ഠവും പ്രശാന്തവും കെട്ടുറപ്പുള്ളതുമായൊരു സമൂഹം വളര്‍ത്തിയെടുക്കുക അസാദ്ധ്യമാണെന്ന് നാം തിരിച്ചറിയണമെന്ന് ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *