മാനന്തവാടി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് വടകര മാക്കൂൽപീടിക വടക്കയിൽ വീട്ടിൽ വി.കെ. മുഹമ്മദ് നസൽ (21) ആണ് അറസ്റ്റിലായത്. കർണാടക ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ.
തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാരും മാനന്തവാടി എക്സൈസ് സർക്കിൾ ഓഫിസ് ജീവനക്കാരും വെള്ളിയാഴ്ച പുലർച്ച നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് 9.506 ഗ്രാം എം.ഡി.എം.എയുമായി യുവാവ് കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.