താരതമ്യേന സുരക്ഷിതവും നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ സ്ഥിരനിക്ഷേപ സ്‌കീമുകളിൽ അംഗമാകാൻ പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽ ആദ്യം വരുന്ന ഓപ്ഷൻ ബാങ്കുകളുടെ സ്ഥിരനിക്ഷേപ പദ്ധതികൾ ആയിരിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഗണ്യമായി വർധിച്ച സാഹചര്യത്തിൽ മറിച്ച് ചിന്തിക്കാൻ സാധ്യതയുമില്ല.
എന്നാൽ നിങ്ങൾ 60 വയസ്സിന് താഴെയുള്ള സാധാരണ നിക്ഷേപകൻ ആണെങ്കിൽ നിങ്ങൾക്ക് പോസ്റ്റ് ഓഫീ്‌സ് സ്‌കീമായ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് എന്ന ചെറുകിട സമ്പാദ്യ പദ്ധതി പരിഗണിക്കാവുന്നതാണ്. ഈ നിക്ഷേപപദ്ധതി് നിങ്ങൾക്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകളേക്കാൾ മികച്ച റിട്ടേൺ നൽകുമെന്നതാണ് ഏറെ ആകർഷകമായ കാര്യം.
2023 ഏപ്രിൽ-ജൂൺ പാദത്തിൽ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് കേന്ദ്ര സർക്കാർ 70 ബേസിസ് പോയിന്റണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ പാദത്തിൽ, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് സ്്കീമിന്റെ യുടെ പലിശ നിരക്ക് 7 ശതമാനം മാത്രമായിരുന്നു. എന്നാൽ പുതിയ വർദ്ധനയോടെ ദേശീയ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ പലിശ 7.7 ശതമാനമായി ഉയർന്നു. പ്രമുഖ ബാങ്കുകളുടെ ടാക്‌സ് സേവിംഗ് എഫ്ഡികളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച പലിശ നിരക്കാണിത്.