തൃശൂർ: പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിന് അഭിമുഖമായി 55 അടി ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചു. അനാഛാദനം ഈ മാസാവസാനം നടത്തുമെന്നു ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിലെ കുംഭാഭിഷേകത്തോട് അനുബന്ധിച്ചാണ് ഇതു സ്ഥാപിച്ചത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമയാണിത്. 35 അടിയാണു പ്രതിമയുടെ ഉയരം. 20 അടി ഉയരമുള്ള പീഠത്തിലാണു സ്ഥാപിച്ചത്. പീഠം അടക്കം 55 അടിയാണ് ഇതിന്റെ ഉയരം.
ആന്ധ്രയിലെ അല്ലഗഡയിൽ നിന്നു കല്ലിൽ കൊത്തിയെടുത്തു കൊണ്ടുവന്നതാണു പ്രതിമ. അവിടെനിന്ന് എത്തിയ വിദഗ്ധരാണു രണ്ടു ദിവസംകൊണ്ടു പ്രതിമ സ്ഥാപിച്ചത്. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണു പ്രതിമയെ നഗരത്തിലേക്കു വരവേറ്റത്.