കൊച്ചി: എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ആകര്‍ഷകമായ സേവിങ്‌സ് അക്കൗണ്ടുകള്‍ അവതരിപ്പിച്ചു. നാവികര്‍ക്കായുള്ള എസ്‌ഐബി സീഫെറര്‍, ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷനലുകള്‍ക്കുള്ള എസ്‌ഐബി പള്‍സ് എന്നീ സവിശേഷ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ് പുതുതായി അവതരിപ്പിച്ചത്. ഇവയൊടാപ്പം, നിക്ഷേപമോ അല്ലെങ്കില്‍ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സോ നിലനിര്‍ത്തിയാല്‍ മതിയെന്ന സൗകര്യവുമുണ്ട്.

എസ്‌ഐബി സീഫെറര്‍ പദ്ധതി പ്രകാരം ലിങ്ക് ചെയ്ത അക്കൗണ്ടളുകളില്‍ 10,000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തിയാല്‍ മതി (ഏറ്റവും അവസാനം തുറന്ന രണ്ട് എന്‍ആര്‍ അക്കൗണ്ടുകള്‍ക്കാണ് ഈ യോഗ്യത). രണ്ട് ലക്ഷം രൂപയോ അതിനു മുകളിലോ എന്‍ആര്‍ഐ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ല. എസ്‌ഐബി മിറര്‍ പ്ലസ്, സൈര്‍നെറ്റ് ആപ്പുകളില്‍ മികച്ച ഡിജിറ്റല്‍ ബാങ്കിങ് അനുഭവം, യുപിഐ പേമെന്റ് സൗകര്യം, ഇന്റര്‍നാഷനല്‍ ഡെബിറ്റ് കാര്‍ഡിനൊപ്പം എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാനുള്ള സൗകര്യം, ഉപഭോക്താവിനും കുടുംബത്തിനും മുന്‍ഗണനാ ബാങ്കിങ് സൗകര്യം, നാട്ടിലേക്ക് പണമയക്കാന്‍ പ്രത്യേക നിരക്കുകള്‍ എന്നിവയാണ് എസ്‌ഐബി സീഫെറര്‍ പദ്ധതിയുടെ സവിശേഷതകള്‍.

എസ്‌ഐബി പള്‍സ് പദ്ധതി പ്രകാരം ലിങ്ക് ചെയ്ത അക്കൗണ്ടുകളില്‍ 10,000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തിയാല്‍ മതി. (ഏറ്റവും അവസാനം തുറന്ന രണ്ട് എന്‍ആര്‍ അക്കൗണ്ടുകള്‍ക്കാണ് ഈ യോഗ്യത). രണ്ട് ലക്ഷം രൂപയ്ക്കു മുകളിലുള്ള എന്‍ആര്‍ഐ സ്ഥിര നിക്ഷേപം അല്ലെങ്കില്‍ 20,000 രൂപ പ്രതിമാസ അടവുള്ള ആര്‍ഡി, ഇതോടൊപ്പം എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ട് തുറക്കുമ്പോള്‍ 1000 എസ്‌ഐബി റിവാര്‍ഡ് പോയിന്റ്, ഭവന, വാഹന വായ്പകളുടെ പ്രൊസസിങ് ഫീസില്‍ 25 ശതമാനം ഇളവ്, ഇന്റര്‍നാഷനല്‍ ഡെബിറ്റ് കാര്‍ഡിനൊപ്പം എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാനുള്ള സൗകര്യം, ഉപഭോക്താവിനും കുടുംബത്തിനും മുന്‍ഗണനാ ബാങ്കിങ് സൗകര്യം എന്നിവയാണ് എസ്‌ഐബി പള്‍സ് പദ്ധതിയുടെ സവിശേഷതകള്‍.

”ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന ബാങ്കിങ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഞങ്ങളുടെ നിരന്തര പരിശ്രമങ്ങള്‍. എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ പണം ലളിതവും ആകര്‍ഷകവുമായ പുതിയ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. എസ്‌ഐബി സീഫെറര്‍, എസ്‌ഐബി പള്‍സ് എന്നീ പദ്ധതികള്‍ ഭാവിയില്‍ കുടുതല്‍ സമാനമായ ബാങ്കിങ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള അടിത്തറയാകുമെന്ന് ഉറപ്പുണ്ട്. എന്‍ആര്‍ഐ നിക്ഷേപകരുടെ ബാങ്കിടപാടുകള്‍ക്കുള്ള ഒരു സാര്‍വത്രിക മാതൃകയും ഇവ സൃഷ്ടിക്കും,” – സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *