തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നാളെ മുതല്‍ പരക്കെ വേനല്‍മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതോടെ വേനൽച്ചൂടിന് നേരിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 20നും 21നും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വേനല്‍ചൂട് തുടരും. 37 ഡിഗ്രി മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ മിക്ക ജില്ലകളിലും ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.