ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ഇഫ്താർ സംഗമം നടത്തി. ജിദ്ദയിലെ കലാ-കായിക-സാഹിത്യ-രാഷ്ട്രീയ- മത- മാധ്യമ രംഗത്തെ പ്രശസ്തരും സിഫ് ക്ലബ് ഭാരവാഹികൾ, പ്രവർത്തന-നിർവാഹക സമിതി അംഗങ്ങൾ, സ്പോൺസർമാർ തുടങ്ങിയവരും സംബന്ധിച്ചു.
അബീർ മെഡിക്കൽ ഗ്രൂപ് വൈസ് ചെയർമാൻ ഡോ. ആലുങ്ങൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൽ സലാം സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അയ്യൂബ് സ്വാഗതവും ട്രഷറർ നിസാം പാപ്പറ്റ നന്ദിയും പറഞ്ഞു. നാസർ ശാന്തപുരം, സലീം മമ്പാട്, യാസിർ അറഫാത്ത്, ഷരീഫ് പരപ്പൻ, സലാം അമൂദി, കെ.സി. മൻസൂർ, അബു കട്ടുപ്പാറ, ഷഫീഖ് പട്ടാമ്പി, സഹീർ പുത്തൻ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.