ബത്തേരി: സഹോദരന്‍റെ അടിയേറ്റ യുവാവ് കൊല്ലപ്പെട്ടു. വയനാട് വാളാട് വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ സഹോദരന്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ച ജയചന്ദ്രനെ, രാമകൃഷ്ണന്‍ തടയുന്നതിനിടെയായിരുന്നു സംഭവം. തര്‍ക്കത്തിനിടെ ജയചന്ദ്രന് മുളവടികൊണ്ട് അടിയേറ്റെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കഴുത്തിനും പരുക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *