ഖാർത്തൂം: സുഡാനിലെ ആഭ്യന്തര കലാപത്തിന് താൽക്കാലിക ശമനം. രാജ്യാന്തര സമ്മർദം മാനിച്ച് ഇന്നലെ വൈകിട്ട് 6 മുതൽ 24 മണിക്കൂർ വെടിനിർത്തലിന് ഇരുപക്ഷവും തീരുമാനിച്ചു. കലാപ മേഖലയിലെ ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ അവസരമൊരുക്കാനും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാനുമാണ് താൽക്കാലിക വെടിനിർത്തൽ. സർക്കാർ സേനയുടെ തലവൻ ജനറൽ അബ്ദൽ ഫത്താ ബർഹാനും വിമത ആർഎസ്എഫ് നേതാവ് ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയും ഇക്കാര്യം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനു നേരെയും ആക്രമണം നടന്നു. തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇരു ജനറൽമാരുമായും ബന്ധപ്പെട്ടാണ് താൽക്കാലിക വെടിനിർത്തലിനു വഴിയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *