ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നഴ്സിങ് ഓഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. ഭട്ടിൻഡ, ഭോപാൽ, ഭുവനേശ്വർ, ബിബിനഗർ, ബിലാസ്പുർ, ദിയോഘർ, ഗൊരഖ്പുർ, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, റായ്ബറേലി, ഡൽഹി, പട്ന, റായ്പുർ, രാജ്കോട്ട്, ഋഷികേശ്, വിജയ്പുർ എയിംസുകളിലാണ് ഒഴിവ്. മേയ് 5 വരെ അപേക്ഷിക്കാം. www.aiimsexams.ac.in

യോഗ്യത:

I) ബിഎസ്‌സി ഓണേഴ്സ് നഴ്സിങ് / ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ്–സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്.

II) ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമയും 50 കിടക്കകളുള്ള ആശുപത്രിയിൽ 2വർഷ പരിചയവും.

അപേക്ഷകർക്ക് സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും വേണം.

പ്രായം: 18–30. അർഹർക്ക് ഇളവ്.

ശമ്പളം: 9300–34,800 രൂപ + ഗ്രേഡ് പേ 4600 രൂപ.

ഓൺലൈൻ പരീക്ഷ: ജൂൺ 3; ദൈർഘ്യം 3 മണിക്കൂർ.

ഫീസ്: 3000 രൂപ. പട്ടികവിഭാഗം / ഇഡബ്ല്യുഎസ്: 2400 രൂപ. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *