ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഒരു മാസത്തെ സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 24ന് ആരംഭിച്ച് മെയ് 24ന് അവസാനിക്കും.

ബാഡ്മിന്റൺ, ക്രിക്കറ്റ്, വോളിബോൾ ബാസ്ക്കറ്റ്, ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുക. ഓരോ ഇനത്തിലും പരിശീലനത്തിന് രജിസ്ട്രേഷൻ ഫീസ് 1500/-രൂപയായിരിക്കും. താല്പര്യമുളളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും രണ്ട് പാസ്‍പോർട്ട് സൈസ് ഫോട്ടോകളുമായി ഏപ്രിൽ 24ന് രാവിലെ ഏഴിന് കായിക പഠന വിഭാഗത്തിൽ എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 7025736484.

Leave a Reply

Your email address will not be published. Required fields are marked *