മ​സ്​​കറ്റ്: വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി ത​ട​വു​കാ​ർ​ക്ക്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ മാ​പ്പ്​ ന​ൽ​കി. ​ചെ​റി​യ​ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി 198 ത​ട​വു​കാ​ർ​ക്കാ​ണ്​ മാ​പ്പ്​ ന​ൽ​കി​യ​ത്. ഇ​തി​ൽ 89 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 304 ത​ട​വു​കാ​ർ​ക്കാ​യി​രു​ന്നു​ മാ​പ്പ്​ ന​ൽ​കി​യ​ത്. ഇ​തി​ൽ 108പേ​ർ വി​ദേ​ശി​ക​ളാ​യി​രു​ന്നു.

പെരുന്നാൾ നമസ്കാരം: സുൽത്താൻ അ​ൽ​ഖോ​ർ മ​സ്ജി​ദി​ൽ

മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ​ഖോ​ർ മ​സ്ജി​ദി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​രം നി​ർ​വ​ഹി​ക്കും. ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് ആ​ണ്​ ഇ​ക്കാ​ര്യം പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ച​ത്. സു​ൽ​ത്താ​ന്റെ സാ​യു​ധ സേ​ന​യു​ടെ ക​മാ​ൻ​ഡ​ർ​മാ​ർ, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, മ​റ്റ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ, ഒ​മാ​നി​ലെ ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ഇ​വി​ടെ പ്രാ​ർ​ഥ​ന​യി​ൽ പ​​​ങ്കെ​ടു​ക്കും.

Leave a Reply

Your email address will not be published. Required fields are marked *