രാജ്യത്തെ മുതിർന്ന പൗരന്മാരുടെ വിരമിക്കൽ പ്രായം ക്രമേണയും ഘട്ടം ഘട്ടമായും ഉയർത്താൻ പദ്ധതിയിടുന്നതായി ചൈനയിലെ മാനവവിഭവശേഷി മന്ത്രാലയം. വിരമിക്കൽ പ്രായം ഉയർത്തുന്നതിനായി പുരോഗമനപരവും വ്യത്യസ്തവുമായ പാതയാണ് ചൈന ലക്ഷ്യമിടുന്നതെന്ന് ചൈനീസ് അക്കാദമി ഓഫ് ലേബർ ആൻഡ് സോഷ്യൽ സെക്യൂരിറ്റി സയൻസസ് പ്രസിഡന്റ് ജിൻ വെയ്ഗാങ് പറഞ്ഞു. ഘട്ടഘട്ടമായിട്ടായിരിക്കും ഇത് നടപ്പാക്കുക.

“റിട്ടയർമെന്റ് പ്രായത്തോട് അടുക്കുന്നവർക്ക് കുറച്ച് മാസങ്ങൾ കൂടി വിരമിക്കൽ വൈകിപ്പിക്കേണ്ടി വരും” എന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട് ചെയ്തത്. യുവാക്കൾക്ക് കുറച്ച് വർഷങ്ങൾ കൂടുതൽ ജോലി ചെയ്യേണ്ടി വന്നേക്കാം. “പരിഷ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ആളുകളെ അവരുടെ സാഹചര്യങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി എപ്പോൾ വിരമിക്കണമെന്ന് തിരഞ്ഞെടുക്കാൻ അനുവദിക്കുക.” എന്നതാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *